വേങ്ങൂർ പഞ്ചായത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു

ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാംപയിനിന്റെ ഭാഗമായി വേങ്ങൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപാ സുധീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. 

ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ജനപ്രതിനിധികളും, കുടുംബശ്രീ അംഗങ്ങളും, വേങ്ങൂർ മാർ കൗമാ ഹയർസെക്കൻന്ററി സ്കൂളിലെയും വേങ്ങൂർ ഗവ. എൽ.പി സ്കൂളിലെയും കുട്ടികളും ചേർന്ന്  സൈക്കിൾ റാലി നടത്തി.

പഞ്ചായത്ത്  വികസനകാര്യ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജാ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, പി.വി പീറ്റർ, ജിനു ബിജു, കെ.എസ് ശശികല, വിനു സാഗർ, മാർ കൗമ ഹയർസെക്കൻഡറി സ്കൂൾ മാനേജർ  എ.ജെ മത്തായി, എസ്.പി.സി അധ്യാപകൻ എൽദോസ്, സി.ഡി.എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ്,  മറ്റ് സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →