തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പാര്‍ട്ടി നടപടി വൈകിയതായി മുതിര്‍ന്ന നേതാവ് കെ മുരളീധരന്. എം എല്‍ എ ഒളിവില്‍ പോയതു തെറ്റാണ്. ഞരമ്പുരോഗികളെ ഒറ്റപ്പെടുത്തണം. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പീഡനക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍പോയ എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കാനുള്ള സമയം ഒക്ടോബർ 20 ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളില്‍ എംഎല്‍എ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. സുധാകരന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

