സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 20 ഓളം പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 20 ഓളം പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് പരിപാടി നിർത്തിവച്ചു. സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പരിപാടിക്കെത്തിയതിനാൽ ബീച്ചിൽ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ബീച്ച് ആശുപത്രിയിലേക്കും മാറ്റി.

ബിച്ചിലെത്തിയവരുടെ തിരക്ക് രക്ഷാപ്രവർത്തനത്തിന് പോലും പ്രതികൂലമായതോടെ പോലീസ് ലാത്തിവീശി ആളുകളെ ഒഴിപ്പിക്കുകയാണ്. കടകളും അടപ്പിച്ചു. ബീച്ചിന് മുന്നിലെ റോഡിൽ വാഹനങ്ങൾ തടഞ്ഞും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →