തിരുവല്ലയിൽ ബ്യൂട്ടിപാർലറിൽ തീ പിടുത്തം; കട പൂർണ്ണമായും കത്തിനശിച്ചു

പത്തനംതിട്ട: തിരുവല്ല നഗരത്തിലെ ബ്യൂട്ടിപാർലറിൽ തീ പിടുത്തം. 06/08/22 ശനിയാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് എസിയിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. കടയുടെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. പെർഫ്യൂമും, സാനിറ്റൈസറുമടക്കമുള്ള സാധനങ്ങൾ കടയിൽ ഉണ്ടായിരുന്നു. ഇതായിരിക്കും പെട്ടെന്ന് തീ പടർന്നു പിടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് തന്നെ പെട്രോൾ പമ്പ് ഉണ്ട്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലാണ് വലിയൊരു അപകടം ഒഴിവായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →