സംസ്ഥാന സര്‍ക്കാറിന്റെ നവകേരളം കര്‍മ്മ പദ്ധതിയില്‍ തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി ചിറപ്പുറം തോട് ശുചീകരിച്ചു. നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികള്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ നടന്നത്. നഗരസഭാ വൈസ് ചെയര്മാന് പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ കെ ജയശ്രീ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി പി മോഹനന്, ഒ വി രവീന്ദ്രന്, പി എം ചന്ദ്രന്, ടി എന്‍ പ്രസന്ന, എം വി ശ്രീജ, ടി ഷീബ എന്നിവര്‍ സംസാരിച്ചു. ജെ.എച്ച്.ഐ. മാരായ ടി നാരായണി, പി പി സ്മിത, കെ പി രചന, അയ്യങ്കാളി തൊഴിലുറപ്പ് അസി. എഞ്ചിനീയര്‍ വി.വി. ബബിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ പി എം സന്ധ്യ സ്വാഗതവും ജെ.എച്ച്.ഐ. ടി വി രാജന് നന്ദിയും പറഞ്ഞു.
നീലേശ്വരം നഗരസഭ തെളിനീരൊഴുകും നവകേരളം ചിറപ്പുറം തോട് ശുചീകരിച്ചു
