കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട അതിജീവതയ്ക്കെതിരായ നിലപാടുകൾ പ്രതിഷേധാർഹമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.
‘പോയി ചത്തുകൂടെ’യെന്നായിരുന്നു നടിയുടെ പോസ്റ്റിലെ ഒരു കമന്റ്’, ഇനിയും മാറാത്ത മനോഭാവമുള്ളവർ നമുക്കിടയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വനിത ദിനത്തിലാണ് മന്ത്രിയുടെ പരസ്യ പ്രതികരണം. ആക്രമിക്കപ്പെട്ട നടിയുടെ തുറന്നു പറച്ചിൽ തന്നെ ഏറെ വേദനിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ ആക്രമിക്കപ്പെട്ടതിനുശേഷം കടന്നുപോയ മാനസിക പീഡനങ്ങളെക്കുറിച്ചും സംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തെക്കുറിച്ചും പ്രതികരണവുമായി അതിജീവത പൊതു വേദിയിലെത്തിയിരുന്നു.

