റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: ആക്ടിവിസ്റ്റ് ദയാ ബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം. എറണാകുളത്ത് നിന്ന് രാജ്കോട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദയാ ബായിക്ക് ദുരനുഭവം നേരിട്ടത്.

ദയാ ബായിയുടെ ശരീരത്തെ ചൂണ്ടിക്കാട്ടി സഹയാത്രക്കാരില്‍പ്പെട്ട ഒരു കുടുംബം അധിക്ഷേപിച്ചെന്ന് അവര്‍ പരാതി നല്‍കി. എറണാകുളത്തെ ചൈല്‍ഡ് ലൈനിന്റെ ഒരു പരിപാടി കഴിഞ്ഞ് കൊച്ചുവേളി-പോര്‍ബന്ദര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ദയാബായി.

സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും അധിക്ഷേപിച്ചവരെ കണ്ടെത്താന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍.പി.എഫ്) അറിയിച്ചു.

മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയാണ് ദയാ ബായി എന്ന മേഴ്‌സി മാത്യു.

മധ്യപ്രദേശിലെ ഗോണ്ടുകള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണവര്‍. മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിലെ ബരുല്‍ ഗ്രാമത്തിലാണ് അവര്‍ താമസിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *