റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്ഡൗണ്‍ കാലത്ത് ദാരിദ്ര്യംകൊണ്ട് സഹായംചോദിച്ചെത്തിയ എട്ടുവയസുകാരിയെ പീഡിപ്പിച്ച 78കാരനും രണ്ട് മൈനര്‍ ആണ്‍കുട്ടികളുമടക്കം ആറുപേര്‍ പിടിയില്‍

June 7, 2020 - 8:30 pm

നാഗര്‍കോവില്‍: ലോക്ഡൗണ്‍ കാലത്ത് ദാരിദ്ര്യംകൊണ്ട് സഹായംചോദിച്ചെത്തിയ എട്ടുവയസുകാരിയെ പീഡിപ്പിച്ച 78കാരനും രണ്ട് മൈനര്‍ ആണ്‍കുട്ടികളുമടക്കം ആറുപേര്‍ പിടിയില്‍. തേങ്ങാപ്പട്ടണം സ്വദേശിയായ കൂലിതൊഴിലാളിയുടെ എട്ടുവയസ് പ്രായമുള്ള ബാലികയെ ലൈംഗികചൂഷണം നടത്തിയ തേങ്ങാപ്പട്ടണം സ്വദേശികളായ മുഹമ്മദ് നൂകു (75), അബ്ദുല്‍ ജാഫര്‍ (67), ജാഹീര്‍ ഹുസയ്ന്‍ (55), സഹായ ദാസ് (56), ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി, 14 വയസ്സുകാരന്‍ എന്നിവരെയാണ് പൊലീസ് പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരം: ബാലികയുടെ പിതാവ് നാഗര്‍കോവിലിലുള്ള കശാപ്പുകടയില്‍ ജോലിയെടുക്കുന്ന ആളാണ്. മാതാവിന് നേരിയതോതില്‍ മാനസികാസ്വാസ്ഥ്യമുണ്ട്. ഒരു വാടകവീട്ടിലാണ് ഇവര്‍ താമസിച്ചുവരുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാരണം പിതാവിന് ജോലി നഷ്ടപ്പെട്ടു. വീട്ടില്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് കുട്ടി അടുത്തുള്ള വീടുകളില്‍പോയി സഹായം ചോദിക്കുമ്പോള്‍ അവര്‍നല്‍കുന്ന പണംകൊണ്ട് ഭക്ഷണംവാങ്ങി വിശപ്പകറ്റിയിരുന്നു.

ഇതുപോലെ കുട്ടി സഹായംചോദിച്ച് ചെല്ലുമ്പോള്‍ അടുത്ത വീട്ടുകാര്‍ കുട്ടിയെ പതിവായി ലൈംഗികചൂഷണം ചെയ്യുന്നതായി കുട്ടി പിതാവിനോട് പരാതി പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് മകള്‍ പറഞ്ഞതെല്ലാം വീഡിയോയിലെടുത്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ശ്രീനാഥിന്റെ നിര്‍ദേശത്തേതുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *