ന്യൂഡല്‍ഹി: മൂന്നുമാസത്തിനപ്പുറം ഇന്ത്യ കൊറോണയില്‍നിന്ന് മുക്തമാകുമെന്ന് പഠനം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ നയരൂപീകരണ വിദഗ്ധരാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. നിലവിലെ രോഗവ്യാപന തോത് അടിസ്ഥാനമാക്കി ബെയ്ലീസ് മോഡല്‍ എന്ന ഗണിതമാതൃക ഉപയോഗിച്ചാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. രോഗമുക്തി നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,498 പേര്‍ക്ക് രോഗം ബാധിച്ചു. 297 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൂടിയ രോഗസ്ഥിരീകരണ കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 248,221
ആയി. സെപ്തംബര്‍ മധ്യത്തോടെ രാജ്യത്തെ എല്ലാവരിലേക്കും കോവിഡ് എത്തുമെന്ന സൂചനയാണ് ഈ ഗണിതമാതൃക പറയുന്നത്.




