റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. രാജ്യസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് മാറ്റിവയ്ക്കുകയായിരുന്നു. ഭരണഘടന അനുച്ഛേദം 324 അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നീട്ടിവച്ചത്.

ഒഴിവുവന്ന 55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളില്‍നിന്നായി നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതില്‍ 37 സീറ്റുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 18 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് മൂന്നുവീതവും ജാര്‍ഖണ്ഡില്‍നിന്ന് രണ്ടും മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഒന്നുവീതവും ഉള്‍പ്പെടുന്നു. ജൂണ്‍ 19ന് രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *