റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ; ദക്ഷിണ കൊറിയയിലെ കൊറിയന്‍ ആര്‍ട്ട്‌ മ്യൂസിയത്തില്‍ നടന്ന 18-ാമത്‌ ചിയോങ്‌ജുജിക്‌ജി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലില്‍ നാരായണ ഭട്ടതിരിക്ക്‌ പുരസ്‌കാരം. .ക്യാഷ്‌പ്രൈസും മെമന്റോയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ഇന്ത്യന്‍ കലിഗ്രാഫര്‍മാരായ അച്യുത്‌പലവ്‌, നാരായണഭട്ടതിരി, അക്ഷയ തോംബ്രെ, രൂപാലി തോംബ്രെ, ശുഭാംഗി ഗഡെ എന്നിവരും പുരസ്‌കാരങ്ങള്‍ നേടി

കലിഗ്രഫിയടെ സാംസ്‌കാരികവും കലാപരവുമായ പൈതൃകത്തെക്കുറിച്ച്‌ പുതിയ തലമുറയെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ കലിഗ്രഫി ഫെസ്റ്റിവലിന്‍റെ ഭാഗമായി മത്സരം നടന്നത്‌. വിദേശീയരായ കലിഗ്രാഫര്‍മാര്‍ക്കു പുറമേ 40 ഇന്ത്യന്‍ കലിഗ്രാഫര്‍മാരുടെ 71 കലിഗ്രഫിക്ക്‌ കോമ്പസിഷനുകളാണ്‌ ഫെസ്റ്റിവലിലേക്ക്‌ ലഭിച്ചത്‌. ശാന്തി, ഐക്യം, സ്‌നേഹം എന്നീ വിഷയങ്ങളാണ്‌ ചിത്രങ്ങളുടെ അ്‌ടിസ്ഥാനം. യുണെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം തേടിയ സ്ഥലമാണ്‌ ചിയോങ്‌ജു ജിക്‌ജി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *