റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട് : പുത്തുമല ഹര്‍ഷം പുനരധിവാസ പദ്ധതിയില്‍ പൂത്തക്കൊല്ലിയില്‍ നിര്‍മ്മിക്കുന്ന വീടുകളിലേക്കുള്ള കാരന്തൂര്‍ മര്‍കസിന്റെ കുടിവെള്ള പദ്ധതി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനൊപ്പം ജീവജലം നല്‍കുക എന്ന അഭിനന്ദനാര്‍ഹമായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് കരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ പൂത്തക്കൊല്ലിയില്‍ നടക്കുന്നത്. ദുരന്തമുഖത്ത് മത, രാഷ്ട്രീയ ചേരിതിരിവില്ലാതെ എല്ലാവരും ഇത്തരത്തില്‍  ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് നന്മയുടെ പ്രതീകമാണെന്ന് മന്ത്രി പറഞ്ഞു. 

പൂത്തക്കൊല്ലിയിലെ കുടുംബങ്ങള്‍ക്കായി 10 ലക്ഷം രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി പൂര്‍ത്തിയായത്. കെ.ഒ അഹ്മദ് കുട്ടി ബാഖവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി. സിദ്ദിഖ് എം.എല്‍.എ, ഡി.എഫ്.ഒ ഷജ്‌ന കരീം, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ശരീഫ് കാരശ്ശേരി, കെ.കെ. സഹദ്, റഷീദ് പുന്നശ്ശേരി, എസ്. ശറഫുദ്ധീന്‍, മുഹമ്മദലി സഖാഫി പുറ്റാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *