മെസിയെ പാളയത്തിലെത്തിച്ച ഇടപാടില്‍ താരമായി ക്രിപ്റ്റോ കറന്‍സിയും

പാരീസ്: ബാഴ്സലോണ വിട്ട അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയെ പാളയത്തിലെത്തിക്കാന്‍ പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ (പി.എസ്.ജി) മാനേജ്മെന്റിനു തുണയായത് ക്രിപ്റ്റോ കറന്‍സിയും. അതിനു സഹായിച്ചത് സോഷ്യോസ്.കോം എന്ന ബ്ലോക്ക് ചെയിന്‍ കമ്പനിയുമായി ചേര്‍ന്ന് 2018ല്‍ ആരാധകര്‍ക്കായി ക്ലബ് പ്രഖ്യാപിച്ച ‘ഫാന്‍ ടോക്കണ്‍’ എന്ന പരിപാടിയാണെന്നു പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു. ക്രിപ്റ്റോ കറന്‍സിയിലൂടെ ഫാന്‍ ടോക്കണ്‍ സ്വന്തമാക്കാനാണ് ആരാധകര്‍ക്ക് അവസരം നല്‍കിയത്. ഇതിനുപിന്നാലെ കമ്പനി പി.എസ്.ജിയുടെ ഔദ്യോഗിക ക്രിപ്റ്റോ കറന്‍സി പങ്കാളിയുമായി.

ഫുട്ബോള്‍ ലോകത്തെ നൂറ്റാണ്ടിലെ കരാറിനു മഷിപുരളുമെന്ന് ഉറപ്പായതോടെ ഭാഗഭാക്കാകാന്‍ വെര്‍ച്വല്‍ കറന്‍സിക്കും നിയോഗം കൈവന്നു. അതിനു സഹായിച്ചത് ‘ഫാന്‍ ടോക്കണു’കളും. മെസിയുടെ വേതന പാക്കേജ് യാഥാര്‍ഥ്യമാക്കുന്നതില്‍ ഫാന്‍ ടോക്കണുകളുടെ സംഭാവനയുണ്ടെന്നു ക്ലബ് അധികൃതരും സ്ഥിരീകരിച്ചു. എന്നാല്‍ പാക്കേജിലെ ഫാന്‍ ടോക്കണുകളുടെ രൂപത്തിലുള്ള ക്രിപ്റ്റോ കറന്‍സിയുടെ ആകെ മൂല്യം എത്രയാണെന്നു വെളിപ്പെടുത്തിയിട്ടില്ല.ക്രിപ്റ്റോ കറന്‍സി സംരംഭങ്ങളുമായുള്ള ഇടപാടുകള്‍ ഫുട്ബോള്‍ ലോകത്ത് ഇതാദ്യമല്ല. യുവന്റസ്, ഇന്റര്‍ മിലാന്‍, അത്ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍ എന്നിവയ്ക്കു പുറമേ മെസിയുടെ പഴയ ക്ലബായ ബാഴ്സലോണയും ഇക്കാര്യത്തില്‍ പി.എസ്.ജിക്കു മുന്നിലോ ഒപ്പമോ ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →