റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 105ാമത്

August 13, 2021 - 9:53 am

സൂറിച്ച്: കോപ്പ അമേരിക്ക ഫൈനല്‍ പ്രവേശത്തിന്റെ പിന്‍ബലത്തില്‍ ഫിഫാ റാങ്കിങ്ങില്‍ നേട്ടം കൊയ്ത് അര്‍ജന്റീനയും ബ്രസീലും.1180 പോയിന്റുമായി പട്ടികയില്‍ ഇന്ത്യ 105-ാം സ്ഥാനം നിലനിര്‍ത്തി. യൂറോ കപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഇന്നലെ പ്രഖ്യാപിച്ച പുതിയ പട്ടികയിലും ബെല്‍ജിയമാണ് ഒന്നാമന്‍. 1822 പോയിന്റാണു ബെല്‍ജിയത്തിന്റെ സമ്പാദ്യം. ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി ബ്രസീല്‍ (1798 പോയിന്റ്) രണ്ടാമതെത്തി.യൂറോ കപ്പ് റണ്ണറപ്പായ ഇം ണ്ടാണു നാലാമത്. യൂറോ ജേതാക്കളായ ഇറ്റലിയും കോപ്പ കിരീടമുയര്‍ത്തിയ അര്‍ജന്റീനയും രണ്ടു സ്ഥാനംവീതം മെച്ചപ്പെടുത്തി യഥാക്രമം അഞ്ച്, ആറ് സ്ഥാനം സ്വന്തമാക്കി.സ്പെയിന്‍, പോര്‍ച്ചുഗല്‍, മെക്സിക്കോ, അമേരിക്ക എന്നീ ടീമുകളാണ് ഏഴുമുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *