റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോച്ചി വിമാന താവളത്തില്‍ വന്‍ ലഹരി വേട്ട , 25 കോടിയുടെ ഹെറോയിന്‍ പിടിച്ചു

കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 കോടിയുടെ ഹെറോയിന്‍ പിടിച്ചു. ദുബൈയില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ പൗരനില്‍ നിന്നാണ്‌ നാലരകിലോ വരുന്ന മയക്കുമരുന്ന്‌ ടിആര്‍ഐ പിടികൂടിയത്‌. ടാന്‍ സാനിയന്‍ സ്വദേശി അഷറപ്‌ സാഫി പിടിയിലായി. ട്രോളിബാഗില്‍ പ്രത്യേക അറയുണ്ടാക്കി അതില്‍ നാലുപാക്കറ്റുകളിലാക്കിയാണ്‌ ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്‌. ടാന്‍സാനിയയില്‍ നിന്ന്‌ ദുബായിലെത്തിയ ശേഷം മറ്റൊരു വിമാനത്തിലാണ്‌ സാഫി കൊച്ചിയിലെത്തിയത്‌.

രാജ്യാന്തര വിപണിയില്‍ 25 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ്‌ പിടിച്ചെടുത്തത്‌. ആര്‍ക്ക്‌ കൈമാറാനാണ്‌ ഹെറോയിന്‍ എത്തിച്ചതെന്ന്‌ വ്യക്തമല്ല. വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞമാസം കോടികളുടെ ഹെറോയിനുമായി സിംബാബ്വെക്കാരിയെ വിമാനത്താവളത്തില്‍ വെച്ച്‌ നര്‍ക്കോട്ടിക്ക്‌ കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *