തിരുവനന്തപുരം ഏപ്രിൽ 25: കോവിഡ് അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച ഏപ്രിൽ 25-ന് നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ദ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ കാനഡ, യു എസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധർ പങ്കെടുക്കും.
കോവിഡ് 19-നെ നേരിടുന്നതിനായും പ്രതിരോധത്തിനായും ഓരോ രാജ്യങ്ങളിലെ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ചര്‍ച്ചയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യ വിദഗ്ധരുമായി കേരളത്തിലെ ആരോഗ്യ വിദഗ്ധര്‍ നടത്തുന്ന ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് അസോസിയേഷന് ഓഫ് കേരളൈറ്റ് മെഡിക്കല്‍ ഗ്രാജുവേറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും തത്സമയം ലഭ്യമാകും.

