റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19ഉം ലോക്ക് ഡൗണും ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഭീതി പരത്തുന്നു. ചെറിയൊരു ചുമയോ, ജലദോഷമോ വന്നാല്‍ കൊറോണയുടെ ലക്ഷണമാണോ എന്ന സംശയമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്. സാധാരണ പനിയോ, ജലദോഷമോ വന്നാല്‍ ആശുപത്രിയിലേക്ക് പോകാന്‍ മടിക്കുന്നു. കൊറോണയെന്നു പറഞ്ഞ് ഐസൊലേഷനിലേക്ക് മാറ്റുമെന്ന ഭയമാണ് ഇതിനു കാരണം.

ലോക്ക്ഡൗണ്‍ മൂലം ജനങ്ങളുടെ മാനസിക പിരിമുറുക്കം ഡോക്ടര്‍മാരിലും ആരോഗ്യ പ്രവര്‍ത്തകരിലും ഒരേപോലെ ഭീഷണിയായി വളരുന്നു. വീടടച്ചിരുന്നതു കൊണ്ട് മാത്രം ചിലരുടെ മനോനില തെറ്റുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഇത്തരം കേസുകള്‍ കൂടിയിട്ടുണ്ട്. തങ്ങള്‍ക്ക് പകരുമോ എന്ന സംശയമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് മനോരോഗ വിദഗ്ധര്‍ പറയുന്നു.

അടുത്തിടെ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് മനോരോഗ വിദഗ്ധരുടെ സഹായം തേടിയവര്‍ 30 ശതമാനത്തോളം വരുമെന്ന് മനോരോഗ വിദഗ്ധര്‍ പറയുന്നു.

അതേസമയം മുന്നിലിരിക്കുന്നവര്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താല്‍ ആകെ അസ്വസ്ഥരാവുകയാണ് ഡോക്ടര്‍മാര്‍. ചിലര്‍ രോഗികളോട് വല്ലാതെ ദേഷ്യപ്പെടുന്നു. മറ്റുചിലര്‍ ചികിത്സിക്കാന്‍ വിമുഖത കാട്ടുന്നു. സ്വകാര്യ ആശുപത്രിയിലാണ് ഇത്തരം സംഭവങ്ങള്‍ അധികവും നടക്കുന്നത്. ചില ഡോക്ടര്‍മാര്‍ നേരത്തെ അവധിയില്‍ പ്രവേശിച്ചു. തങ്ങളുടെ മുന്നില്‍ വരുന്ന രോഗികള്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നുവെന്നാണ് ഡോക്ടര്‍മാരുടെ പരാതി. വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരുമായി എന്തെങ്കിലും ബന്ധമോ, അവരുമായി അടുത്ത് ഇടപഴകുകയോ ചെയ്താല്‍ പറയാറില്ല. മാത്രമല്ല രോഗം സ്ഥിരീകരിച്ച പ്രദേശത്തു നിന്നാണോ വന്നതെന്നു ചോദിച്ചാല്‍ അല്ലെന്നും സ്വന്തം സ്ഥലം മാറ്റിപ്പറയുകയുമാണ് ചെയ്യുന്നത്. ഇതു കൊണ്ടാണ് തങ്ങള്‍ ലീവില്‍ പോയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഡോക്ടര്‍മാര്‍ ദേഷ്യപ്പെടുകയും ചിലരെ ചികിത്സിക്കാന്‍ വിമുഖത കാട്ടുകയും ചെയ്യുന്നത് സാധാരണ രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഏത് അസുഖത്തിനും ചികിത്സ നല്‍കേണ്ടവരാണ് ഡോക്ടര്‍മാര്‍. അവര്‍പോലും കോവിഡ് 19 മഹാമാരിയെ ഭയക്കുന്നത് സാധാരണക്കാര്‍ക്ക് ഭയം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുണ്ടെന്ന് മനോരോഗ വിദഗ്ധര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *