തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തില്‍ വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് റിട്ട. ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ആറു മാസമാണ് അന്വേഷണത്തിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള മനപൂര്‍വ്വമായ നീക്കമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനെ തുടര്‍ന്ന് റിട്ട. ജസ്റ്റിസ് വി കെ മോഹനനെ കമ്മീഷന്‍ ആയി നിയമിച്ചാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശത്തിലേയും സന്ദീപ് നായരുടെ കത്തിലേയും വിശദാംശങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →