റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: മന്ത്രിസഭാ രൂപീകരണ ചർച്ച പുരോഗമിക്കുന്നു, രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം

May 10, 2021 - 5:40 pm

കൊച്ചി: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിൽ രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രണ്ട് മന്ത്രി സ്ഥാനം നല്‍കുന്നതിലെ ബുദ്ധിമുട്ട് സിപിഐഎം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.
ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും എന്ന നിലയിലാവും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പരിഗണിക്കുക. അതേസമയം അനുകൂലപ്രതികരണമാണ് ചര്‍ച്ചയില്‍ ലഭിച്ചതെന്നും ചര്‍ച്ച തുടരുമെന്നും ജോസ് കെ മാണി10/05/21 തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ജെഡിഎസ് ഒരു മന്ത്രി സ്ഥാനം ആവശ്യപ്പെട്ടു. എന്നാല്‍ എല്‍ജെഡിയും ജെഡിഎസും ഒന്നിക്കുക എന്ന നിര്‍ദ്ദേശമാണ് സിപിഐഎം മുന്നോട്ട് വെച്ചത്. നേരത്തെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടയില്‍ തന്നെ സിപിഐഎം ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ എല്‍ജെഡിയുടെ എതിര്‍പ്പാണ് ഇതിന് തടസ്സമെന്ന് ജെഡിഎസ് അറിയിച്ചു. എന്‍സിപിയും ഒരു മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ എല്‍ജെഡിയുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. ലയനം എന്ന ആവശ്യം എല്‍ജെഡിക്ക് മുന്നിലും സിപിഐഎം മുന്നോട്ട് വെക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *