റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാരുതി സുസുക്കിയുടെ ഹരിയാനയിലെ പ്ലാന്റ് അടച്ചുപൂട്ടി

April 29, 2021 - 9:42 am

ന്യൂ ഡല്‍ഹി: മാരുതി സുസുക്കിയുടെ ഹരിയാനയിലെ പ്ലാന്റ് അടച്ചുപൂട്ടി. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം ഉളളതിനാല്‍ ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ച കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനാണ് നടപടി. മാരുതി സുസുകി താരതമ്യേന കുറച്ച ഓക്‌സിജന്‍ മാത്രമാണ് തങ്ങളുടെ പ്ലാന്റുകളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വാഹനങ്ങളുടെ ഘടകങ്ങള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമാണ് . എന്നാല്‍ ഇപ്പോഴത്തെ ഓക്‌സിജന്‍ പ്രതിസന്ധി കണക്കിലെടുത്ത് ലഭ്യമായ മുഴുവന്‍ ഓക്‌സിജനും ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കുന്നതിലേക്കാണ് കമ്പനിയുടെ ഈ നിലപാട്

ഗുജറാത്തില്‍ സുസുകി മോട്ടോഴ്‌സും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുളളത്. ജീവന്‍ രക്ഷിക്കാനായി ഓക്‌സിജന്‍ ഉപയോഗിക്കാവുന്ന വിധത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിനുളള പ്രതിബദ്ധതയോടെ കമ്പനി ഇടപെടുമെന്നും ജൂണില്‍ നടക്കേണ്ട കമ്പനിയുടെ മെയിന്റനന്‍സ് കാര്യങ്ങള്‍ മെയ് ഒന്നിനും ഒമ്പതിനും ഇടയില്‍ നടത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *