റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോണ്‍ ബ്രിട്ടാസ് കോടീശ്വരന്‍

April 29, 2021 - 10:13 am

തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രതിനിധിയായി രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ബ്രിട്ടാസ് കോടികളുടെ സ്വത്തിനുടമയാണ്. കവടിയാര്‍ ,ഡല്‍ഹിയിലെ മയൂര്‍വിഹാര്‍, മരട്, എന്നിവിടങ്ങളില്‍ സ്വന്തം പേരിലും, കിഴക്കന്‍ ഡല്‍ഹിയില്‍ ഭാര്യയുടെ പേരിലും ഫ്‌ളാറ്റുണ്ട്. എറണാകുളം പറവൂരിലും കണ്ണൂരിലും സ്വന്തം പേരിലും, ഭാര്യയുടെ പേരില്‍ കണ്ണൂരിലും വസ്തുവുണ്ട്. . കൂടാതെ സ്വന്തം പേരിലും ഭാര്യയുടെ പേരിലും ഉളള സ്വര്‍ണ നിക്ഷേപവും ബാങ്ക് നിക്ഷേപവും ഉള്‍പ്പടെ 1.87 കോടിയുടെ ആസ്തിയുണ്ട്. മരടിലെ ഫ്‌ളാറ്റ് കോടതി ഇടപെടലിനെ തുടര്‍ന്ന് പൊളിച്ചുനീക്കി. അതിന്റെ നഷ്ടപരിഹാര തുകയാണ് ബാങ്ക് നിക്ഷേപമായി കാണിച്ചിരിക്കുന്നത്.

ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ബ്രിട്ടാസ് തത്വ ശാസ്ത്രത്തിൽ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. കൈരളി ടിവി മാനേജിംഗ് ഡയറക്ടറായ ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യ ഷീബ റെയില്‍വേ ബോര്‍ഡില്‍ ഡെപ്യൂട്ടി ഡയറക്ടറാണ്. മക്കള്‍ അന്നാ ബ്രിട്ടാസ്,ആനന്ദ് ബ്രിട്ടാസ്.

ബ്രിട്ടാസിനൊപ്പം രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി. ശിവദാസനും കണ്ണൂരുകാരനാണ്. ശിവദാസനും ജോണ്‍ ബ്രിട്ടാസും ഒരേ നാട്ടുകാരാണ്. ഇരുവരും ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ഥികളുമാണ്. സാമൂഹ്യ പ്രവര്‍ത്തകനായ ശിവദാസന്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് പിച്ച്ഡിയും ജെഎന്‍യുവില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയുമാണ്.

ശിവദാസനും ഭാര്യക്കും സ്വന്തമായി വീടില്ല. ഭാര്യ ഷഹ്ന ടീച്ചറാണ്. കെഎസ് ഇ ബോര്‍ഡ് അംഗമായ ശിവദാസിന് ലഭിക്കുന്ന സിറ്റിംഗ് ഫീസാണ് വരുമാന മാര്‍ഗം. മറ്റ് സ്വത്തുക്കളില്ല. അമ്മയുടെ പേരില്‍ കണ്ണൂരിലെ മുഴക്കുന്നിലുളള വീട്ടിലാണ് താമസം. അത് നന്നാക്കുന്നതിന് ചെലവഴിച്ച വകയില്‍ എട്ടുലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. എല്‍ഐസി നിക്ഷേപത്തിലെ 80,000രൂപയും പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ചിന് കിട്ടിയ ഒരുലക്ഷവും ചേര്‍ത്തുളള 1.80 ലക്ഷം രൂപയാണ് സമ്പാദ്യം. മക്കള്‍ സിതോവ്,സിതാഷ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *