റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെട്ടിക്കടകള്‍ തീവച്ച് നശിപ്പിച്ചു

April 29, 2021 - 9:33 am

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിന് സമീപം മൂന്ന് പെട്ടിക്കടകള്‍ തീവച്ചു നശിപ്പിച്ചു. താഴെ വെട്ടിപ്പുറത്ത് റിംഗ് റോഡില്‍ ഉളള മൂന്നുപെട്ടിക്കടകളാണ് കത്തിച്ച നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ രാത്രി 12 ന് ശേഷമാണ് സംഭവം. വെട്ടിപ്പുറം ഓലിക്കല്‍ മുഹമ്മദ് ബഷീര്‍, ചരുവില്‍ സിഎം ജോണി, പൂതപ്പാറക്കല്‍ പിവി ജോണി എന്നിവരുടെ കടകളാണ് കത്തിയത്. മുഹമ്മദ് ബഷീറിന്റെ ചായക്കടയും സിഎം ജോണിയുടെ കടയും പൂര്‍ണ്ണമായും, പിവി ജോണിന്റെ കട ഭാഗീകമായും കത്തിയ നിലയിലാണ്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തി തീ അണച്ചു.

ജില്ലാ പോലീസ് കാര്യാലയത്തില്‍ നിന്നും 100 മീറ്റര്‍ മാത്രം ദൂരെയാണ് സംഭവം നടന്നത്. കടയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ കത്തിനശിച്ചു. തീപിടുത്തത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. കത്തുന്നതിന് പത്തുമിനിട്ടുമുമ്പ് ഒരു വൃദ്ധന്‍ ഇതുവഴി ഒരു ബക്കറ്റും പൊതിയുമായി നടന്നുനീങ്ങുന്നത് സമീപത്തെ വീടിന്റെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ആളിന്റെ മുഖം വ്യക്തമല്ല. ഈ ഭാഗത്ത് തെരുവ് വിളക്കുകള്‍ കത്താത്തത് കാരണം പ്രദേശം മുഴുവന്‍ ഇരുട്ടിലാണ്. പെട്ടിക്കടയില്‍ നിന്നുളള വരുമാനം കൊണ്ടാണ് ഈ കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. കുറെ നാള്‍ മുമ്പും മുഹമ്മദ് ബഷീറിന്റെ ചായക്കടക്കുനേരെ ആക്രമണം നടന്നിട്ടുണ്ട്. പോലീസ് സംഭവസ്ഥലം പരിശോധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *