തൃശൂര്‍| തൃശൂര്‍ വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പു കടിയേറ്റു. മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകനെയാണ് ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പ് കടിച്ചത്. കുഞ്ഞിനെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്.
ഏപ്രിൽ 21 ചൊവ്വാഴ്ച രാത്രിയോടെ ശുചിമുറിയില്‍ നിന്നാണ് കുഞ്ഞിന് പാമ്പു കടിയേറ്റത്. കുഞ്ഞിനെ ഉടനടി ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതാണ് സ്ഥിതി വഷളാകാതെയിരിക്കാന്‍ കാരണമായത്. പാമ്പിനെ ഉടന്‍ തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നു. സംസ്ഥാനത്ത് കുട്ടികള്‍ക്കുള്‍പ്പടെ പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. കനത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് ഇത്തരം സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. .
