Tag
ന്യൂസ് ഡെസ്ക്

പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി കഴിഞ്ഞു ; മത്സര രം​ഗത്ത് 890 സ്ഥാനാർത്ഥികൾ

March 27, 2026 - 6:22 am

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിൽ 140 നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 890 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ആണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി​​​യാ​​​യ ഇ​​​ന്ന​​​ലെ( മാർച്ച് 26) 95 പേ​​​രാ​​​ണ് വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ത്രി​​​ക​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. റി​​​ബ​​​ലു​​​ക​​​ളും അ​​​പ​​​ര​​​ന്മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രരം​​​ഗ​​​ത്തു​​​ള്ള​​​ത് കൊ​​​ടു​​​വ​​​ള്ളി​​​യി​​​ലാ​​​ണ്-13 പേർ. ഇ​​​വി​​​ടെ 17 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് നേ​​​ര​​​ത്തേയു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും പേ​​​രാ​​​വൂ​​​രി​​​ലും മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തും 11 വീ​​​തം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ണ്ട്. 1254 പേ​​​രാ​​​ണ് പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ബു​​​ധ​​​നാ​​​ഴ്ച സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ 985 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 95 പേ​​​ർ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *