കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ തീ​പി​ടി​ത്തം

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ആ​ശ​ങ്ക പ​ട​ർ​ത്തി. ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഫെബ്രുവരി 4 ബുധനാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ർ എ​ക്സി​ക്യൂ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് കോ​ന്നി​യി​ൽ​നി​ന്ന് ര​ണ്ട് യൂ​ണി​റ്റും പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് ഒ​രു യൂ​ണി​റ്റും അ​ഗ്നി​ര​ക്ഷാ സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

തീ​യും പു​ക​യും ക​ണ്ട ഉ​ട​ൻ​ത​ന്നെ തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു.

പ്ര​ദേ​ശ​ത്ത് രാ​വി​ലെ മു​ത​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യി​രു​ന്ന​തി​നാ​ൽ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി എ​ത്തി​ച്ചി​രു​ന്ന​ത്. തീ​യും പു​ക​യും ക​ണ്ട ഉ​ട​ൻ​ത​ന്നെ തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. ജ​ന​റേ​റ്റ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡീ​സ​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പു​റ​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

പു​തി​യ കെ​ട്ടി​ട​ത്തി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ജ​ന​റേ​റ്റ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.

.തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പു​ക മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ മു​ക​ൾ നി​ല​യി​ലേ​ക്കു വ്യാ​പി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ ബ്ലോ​വ​ർ എ​ത്തി​ച്ചു പു​ക പു​റ​ത്തേ​ക്ക് വ​ലി​ച്ചു ക​ള​യാ​നു​ള്ള ശ്ര​മ​വും ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്നു രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ഏ​റെ നേ​രം പ​രി​ഭ്രാ​ന്ത​രാ​യി. പു​തി​യ കെ​ട്ടി​ട​ത്തി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ജ​ന​റേ​റ്റ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →