തിരുവനന്തപുരം: ചിക്കിംഗുമായി ചേർന്ന് കെഎസ്ആർടിസി നടപ്പിലാക്കുന്ന പദ്ധതി ജനുവരി 24 വെള്ളിയാഴ്ച മുതൽ നിലവിൽ വരും. യാത്രക്കാർക്ക് സീറ്റിൽ ഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി.ക്യൂആർ കോഡ് സ്കാൻചെയ്താണ് യാത്രക്കാർ ഭക്ഷണത്തിന് ഓർഡർ നൽകേണ്ടത്. ആദ്യഘട്ടമായി അഞ്ച് ബസുകളിൽ ( വോൾവോ, എയർ കണ്ടീഷൻ) പദ്ധതി നടപ്പാക്കും. തുടർന്നാവും മറ്റുബസുകളിൽ പദ്ധതി നടപ്പാക്കുന്നത്.
നേരത്തെ യാത്രക്കാർക്ക് കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു
.
നേരത്തെ, യാത്രക്കാർക്ക് ബസുകളിൽ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. കടകളിലേതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ബസിനുള്ളിൽ കുപ്പിവെള്ളം കിട്ടുക. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയുമാണ് ഇൻസെന്റീവായി ലഭിക്കുന്നത്.
