റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി

January 22, 2026 - 7:47 pm

കോഴിക്കോട്: സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി. ബസിൽവച്ച് ലൈം​ഗികാതിക്രമം നേരിട്ടെന്നാണ് പരാതിയിൽ പറയുന്നത്. ജനുവരി 21 ബുധനാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസിൽ ഇമെയിൽ മുഖേന പരാതി ലഭിച്ചത്. പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

പരാതിയിൽ വ്യക്തിയുടെ പേര് പറയുന്നില്ല.

വെള്ളിയാഴ്ച രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസിൽ കയറിയെന്നും പയ്യന്നൂർ വരെ ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു പുരുഷൻ തന്നെ മോശമായി സ്പർശിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇത് വീഡിയോ ചിത്രീകരിച്ചു എന്നും ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്നുമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. അതേസമയം പരാതിയിൽ വ്യക്തിയുടെ പേര് പറയുന്നില്ല.

ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവ് ലഭിച്ചില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിൽ .

ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന വീഡിയോ പ്രചരിക്കപ്പെട്ടതില്‍ മനംനൊന്താണ് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതെന്നും സ്വകാര്യ ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവ് ലഭിച്ചില്ലെന്നും ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *