കൊച്ചി : തൊണ്ടി മുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷത്തേയ്ക്ക് തടവിന് ശിക്ഷിച്ച ആന്റണി രാജു എംഎൽഎയുടെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് കേരള ബാർ കൗൺസിൽ ചെയർമാന് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്.
ബാർ കൗൺസിൽ സെക്രട്ടറിയ്ക്കും പരാതി നല്കിയിട്ടുണ്ട്
അഭിഭാഷക വൃത്തിയ്ക്ക് യോജിച്ച പ്രവൃത്തിയല്ല ആന്റണി രാജുവിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോടതി വിധിയിലൂടെ പുറത്ത് വന്ന സാഹചര്യത്തിൽ അഭിഭാഷക അംഗത്വത്തിൽ നിന്നും താമസം കൂടാതെ നീക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ആവിശ്യപ്പെടുന്നത്.ബാർ കൗൺസിൽ സെക്രട്ടറിയ്ക്കും പരാതി നല്കിയിട്ടുണ്ട്


