റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐടി വ്യവസായിക്കെതിരായ പീഡനക്കേസ് : മീ​​​ഡി​​​യേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​​ൻ ഇ​​​രു ക​​​ക്ഷി​​​ക​​​ളോ​​​ടും നി​​​ർ​​​ദേ​​​ശി​​​ച്ച് സുപ്രീം കോടതി

December 6, 2025 - 5:36 am

ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​ച്ചി​​​യി​​​ലെ ഐ​​​ടി വ്യ​​​വ​​​സാ​​​യി വേ​​​ണു ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ്ര​​​തി​​​യാ​​​യ ലൈം​​​ഗി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൂ​​​ടേ​​​യെ​​​ന്നു അ​​​തി​​​ജീ​​​വി​​​ത​​​യോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി. പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​വും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഒ​​​ത്തു​​​നോ​​​ക്കു​​​ന്പോ​​​ൾ കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​കാ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. പീ​​​ഡ​​​ന​​​പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ കാ​​​ല​​​താ​​​മ​​​സ​​​മെ​​​ടു​​​ത്ത​​​തും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വേ​​​ണു​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ അ​​​റ​​​സ്റ്റി​​​ൽ​​​നി​​​ന്നു​​​ള്ള സം​​​ര​​​ക്ഷ​​​ണ​​​വും കോ​​​ട​​​തി നീ​​​ട്ടി

ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മീ​​​ഡി​​​യേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​​ൻ കേ​​​സി​​​ലെ ഇ​​​രു ക​​​ക്ഷി​​​ക​​​ളോ​​​ടും ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​വി​​​ടെ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. വേ​​​ണു​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. കേ​​​സി​​​ൽ വേ​​​ണു​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ അ​​​റ​​​സ്റ്റി​​​ൽ​​​നി​​​ന്നു​​​ള്ള സം​​​ര​​​ക്ഷ​​​ണ​​​വും കോ​​​ട​​​തി നീ​​​ട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *