പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പാസ്റ്റർ അറസ്റ്റിൽ. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനിൽ സാം ഹാർട്ടർ (37) ആണ് അറസ്റ്റിലായത്. വിദേശത്ത് നഴ്സായ യുവതിയെ പീഡിപ്പിച്ചശേഷം ഇയാൾ ഇരിങ്ങാലക്കുടയിൽ ഒളിവിൽ കഴിയുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ്
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും പലപ്പോഴായി 16 ലക്ഷം രൂപയും ഇയാൾ കൈക്കലാക്കിയിരുന്നു. പത്തനംതിട്ട, തിരുവല്ല എന്നീ സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പന്തളം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

