ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് കോ​ള​ജ് അ​ദ്ധ്യാ​പി​ക​ മരിച്ചു

ക​ണ്ണൂ​ർ: ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. മാ​ഹി ബൈ​പ്പാ​സി​ൽ നവംബർ 5 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ര്‍ പ​ള്ളൂ​ർ സ്വ​ദേ​ശി​നി ര​മി​ത​ (32) ആണ് മ​രി​ച്ച​ത്‌. പാ​ല​യാ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പ​സി​ലെ ആ​ന്ത്രോ​പോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഗ​സ്റ്റ് ല​ക്ച്ച​റാ​ണ് ര​മി​ത.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

മാ​ഹി ബൈ​പ്പാ​സി​ലെ മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ച് ര​മി​ത സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ചെ​ങ്ക​ൽ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മാ​ഹി ഗ​വ. ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →