ചാർജിങ്ങിനിടെ ഇലക്‌ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച്‌ 7 വയസ്സുകാരന് ദാരുണാന്ത്യം

October 3, 2022

മുംബൈ: ഇലക്‌ട്രിക് സ്കൂട്ടർ ബാറ്ററി ചാർജിങ്ങിനിടെ പൊട്ടിത്തെറിച്ച്‌ 7 വയസ്സുകാരൻ മരിച്ചു. ദാരുണാന്ത്യം. 2022 സെപ്തംബർ 23ന് പുലർച്ചെ 5.30 ഓടെ മുംബൈയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം. വീട്ടിലെ ലിവിംഗ് റൂമിൽ ചാർജ് ചെയ്യാൻ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. വീടിനുള്ളിൽ …

വയറ്റിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ നായ ചത്തു

July 12, 2022

ആലപ്പുഴ: ആറാട്ടുകളങ്ങര കണ്ണമംഗലം റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നായ ചികിത്സക്കിടെ ചത്തു. കരുനാഗപ്പള്ളിയിലെ വെറ്റ്സ് എൻ പെറ്റ്സ് ഫോർട്ട് ഹോം എന്ന സ്വകാര്യ മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നായ ചത്തത്. വയറ്റിൽ വെടിയുണ്ടകളുമായാണ് നാട്ടുകാർ നായയെ കണ്ടെത്തുന്നത്. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് …

ആശാരിപ്പണിക്കിടെ തേനീച്ചയുടെ കുത്തേറ്റ വയോധികൻ മരിച്ചു

July 3, 2022

കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രകാശനാണ് (61) മരിച്ചത്. ബൈപ്പാസ് റോഡിലെ സൈബർ പാർക്കിന് സമീപം തൃക്കൈപ്പറ്റ ക്ഷേത്രത്തിലെ ആശാരിപ്പണിക്കിടെയാണ് പ്രകാശന് തേനീച്ചയുടെ കുത്തേറ്റത്. 2022 ജൂൺ പതിനെട്ടാം തീയതിയാണ് സംഭവം. തുടർന്ന് കോഴിക്കോട് …

കര്‍ണാടകയില്‍ ദലിത് നേതാവിനെ അക്രമികള്‍ വെട്ടിക്കൊന്നു

June 16, 2022

ബംഗളൂരു: ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ പട്ടാപ്പകല്‍ ദലിത് നേതാവിനെ അക്രമികള്‍ വെട്ടിക്കൊന്നു. തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്ന് 70 കി.മീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന തുമകുരു ജില്ലയിലെ ഗുബ്ബി ടൗണില്‍ വച്ചാണ് ജെഡിഎസിലെ ദളിത് നേതാവായ കുരി മൂര്‍ത്തിയെന്ന ജെ …

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു

June 15, 2022

കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. അരുണമല കോളനിയിലെ കൃഷ്ണന്റെ മകൻ മോഹനനാണ് (40) മരിച്ചത്. 2022 ജൂൺ 14ന് രാത്രി പത്ത് മണിയോടെയായായിരുന്നു സംഭവം. കോളനിയിലെ വീട്ടിലേക്ക് നടന്ന് പോകവെ മോഹനൻ ഒറ്റയാന്റെ മുന്നിൽപ്പെടുകയായിരുന്നു. …

വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചു. : പാണഞ്ചേരി പഞ്ചായത്തിൽ ഡ്രൈ ഡേ

May 30, 2022

തൃശ്ശൂർ: തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് മധ്യവയസ്കൻ മരിച്ചു. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെസ്റ്റ്നൈൽ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ …

പാടത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

May 20, 2022

ആലുവ: ആലുവ ബിനാനിപുരത്ത് പതിനാലുകാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവാണ് (16) മുങ്ങിമരിച്ചത്. മുപ്പത്തടം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ് ആദിത്യൻ സജീവ്. കൂട്ടുകാരോടൊപ്പം പാടത്ത് കളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാടത്തിറങ്ങിയപ്പോൾ ചതുപ്പിൽ പെട്ടാണ് അപകടമുണ്ടായത്. …

ഇന്ത്യന്‍ പര്‍വതാരോഹകന്‍ കാഞ്ചന്‍ജംഗയില്‍ മരിച്ചു

May 7, 2022

കാഠ്മണ്ഡു: ഇന്ത്യന്‍ പര്‍വതാരോഹകന്‍ കാഞ്ചന്‍ ജംഗ മലകയറ്റത്തിനിടെ മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ നാരായണന്‍ അയ്യരാ(52)ണ് മരിച്ചത്. ലോകത്തെ ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചന്‍ജംഗയില്‍ 8,200 മീറ്റര്‍ ഉയരത്തില്‍ ശ്വാസതടസം മൂര്‍ച്ഛിച്ചാണ് മരണം. ശ്വാസതടസം അനുഭവപ്പെട്ടെങ്കിലും അയ്യര്‍ മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നെന്നും െവെകാതെ …

വാഹനാപകടം: ചവറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മരിച്ചു.

May 7, 2022

ചവറ: ദേശീയ പാതയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ചവറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മരിച്ചു. ആര്‍എസ്‌പി ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗമായ കൊറ്റന്‍ കുളങ്ങര ചെറുകോല്‍ വീട്ടില്‍ എസ്‌.തുളസീധരന്‍ പിളള(62) ആണ്‌ മരിച്ചത്‌. ചവറ എ.എംസി മുക്കിന്‌ സമീപം 2022 മെയ്‌ 6 വെളളിയാഴ്‌ച …

പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

April 1, 2022

കോട്ടയം : കോട്ടയം കടുത്തുരുത്തിയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ്‌ മരിച്ചു. മാംഗോമെഡാസ്‌ അഗ്രികള്‍ച്ചറല്‍ പാര്‍ക്ക്‌ കാണാനെത്തിയ കൊടുങ്ങല്ലൂര്‍ മേത്തല കൊല്ലിയില്‍ വീട്ടില്‍ ഫാത്തിമ നസീര്‍ (15) ആണ്‌ മരിച്ചത്‌. കൊടുങ്ങല്ലൂര്‍ ഓറഎഡിഫൈ ഗ്ലോബല്‍ സ്‌കൂള്‍ പത്താംക്ലാസ്‌ വിദ്യര്‍ത്ഥിനിയാണ്‌ ഫാത്തിമ. 2022 മാര്‍ച്ച 31 …