ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്കും, അത്തരം വാഹനങ്ങളുടെ ബാറ്ററികള്‍ക്കും ഇന്ത്യ സബ്‌സിഡി നല്‍കുന്നത് ചൂണ്ടിക്കാട്ടി ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) പരാതി നല്‍കി ചൈന. ഇന്ത്യക്കെതിരെ ചൈന നല്‍കിയിട്ടുള്ള പരാതിയുടെ വിശദാംശങ്ങള്‍ വാണിജ്യ മന്ത്രാലയം പരിശോധിക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പ്രതികരിച്ചു. അതേസമയം, ഇന്ത്യക്കെതിരെ മാത്രമല്ല, യൂറോപ്യന്‍ .യൂണിയന്‍, കാനഡ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും ചൈന ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അറിയുന്നു.
ഈ രാജ്യങ്ങളിലുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ നിയമങ്ങള്‍ അനുസരിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആദ്യ നടപടിയായാണ് ഈ ചര്‍ച്ചകളെ പരിഗണിക്കുന്നത്. ഇതില്‍ തൃപ്തികരമായ പരിഹാരമുണ്ടായില്ലെങ്കില്‍ ഈ വിഷയത്തില്‍ വിധി പറയുന്നതിന് ഒരു പാനല്‍ രൂപീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഡബ്ല്യുടിഒയോട് ആവശ്യപ്പെടാം.
