റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് മാനേജര്‍ മരിച്ചു

September 11, 2025 - 6:53 am

പാലക്കാട് | വടക്കഞ്ചേരിയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എസ് ബി ഐ ബ്രാഞ്ച് മാനേജര്‍ മരിച്ചു. ഇന്നലെ (സെപ്തംബർ 10) വൈകിട്ട് 7.30 ഓടെ വടക്കഞ്ചേരി എച്ച് ഡി എഫ് സി ബാങ്കിന് മുന്‍വശത്തായിരുന്നു അപകടം. .ഒറ്റപ്പാലം പാലാട്ട് റോഡില്‍ കുന്നത്ത് വീട്ടില്‍ കൃഷ്ണദാസ് ആണ് മരിച്ചത്.

കൃഷ്ണദാസിന്റെ കൂടെ സഞ്ചരിച്ചിരുന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്

വടക്കഞ്ചേരി എസ് ബി ഐ ബ്രാഞ്ചിലെ മാനേജരാണ്. കൃഷ്ണദാസിന്റെ കൂടെ സഞ്ചരിച്ചിരുന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എതിര്‍ ദിശയില്‍ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന പിക്കപ്പ് വാന്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *