റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

September 10, 2025 - 3:58 pm

കൊച്ചി | മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം വൈകിപ്പിച്ച് വീണ്ടും കേന്ദ്ര സര്‍ക്കാര്‍. അന്തിമ തീരുമാനം കൈക്കൊള്ളാന്‍ മൂന്നാഴ്ച കൂടി സമയം ആവശ്യപ്പെട്ടതായി കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും

കേരള ബാങ്കിനെ മാതൃകയാക്കണമെന്ന് കോടതി

ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളല്‍ സംബന്ധിച്ച വിഷയത്തില്‍ ഇന്നെങ്കിലും തീരുമാനം അറിയിക്കണമെന്നായിരുന്നു ഡിവിഷന്‍ ബഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ അന്തിമ തീരുമാനത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ദുരന്തം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനം എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ആഗസ്റ്റ് മാസത്തില്‍ ഹരജി പരിഗണിക്കവെ കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളിയ കേരള ബാങ്കിനെ മാതൃകയാക്കണമെന്ന് കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *