റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെംഗളൂരുവിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു

August 20, 2025 - 6:34 am

ബെംഗളൂരു: നാലുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ നാലുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. കര്‍ണാടക ദാവണഗെരെ സ്വദേശിനിയായ ഖദീറാ ബാനു ആണ് ബെംഗളൂരു രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 2025 ഏപ്രിലിലാണ് ഖദീറാ ബാനുവിനെ തെരുവുനായ ആക്രമിച്ചത്.

തെരുവുനായ വീട്ടിനുള്ളില്‍ കയറി കടിച്ചുകീറുകയായിരുന്നു.

വീടിനുള്ളില്‍ കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ വീട്ടിനുള്ളില്‍ കയറി കടിച്ചുകീറുകയായിരുന്നു. കുട്ടിയുടെ മുഖത്തും മറ്റു ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാലുമാസമായി കുട്ടിയെ രക്ഷിക്കാനായുള്ള ചികിത്സ തുടരുകയായിരുന്നുവെങ്കിലും ആ​ഗസ്റ്റ് 19 ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *