തിരുവനന്തപുരം: നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. . കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഒരു മുതിര്‍ന്ന നേതാവാണ് സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നുമായിരുന്നു വിമര്‍ശനം. എന്ത് രാഷ്ട്രീയബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചില നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നത് എന്നായിരുന്നു ചോദ്യം .മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയിലെ മുതിര്‍ന്ന അംഗവുമായ നേതാവാണ് വിമര്‍ശനം ഉന്നയിച്ചത്.
മറ്റ് നേതാക്കള്‍ ആരും ചര്‍ച്ചയില്‍ ഇക്കാര്യം ഏറ്റെടുത്തില്ല
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യമിട്ടാണ് വിമര്‍ശനമെന്നാണ് വ്യാഖ്യാനം.എം.വി. ഗോവിന്ദന് ഒരു പ്രശസ്ത ജ്യോത്സ്യനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. മറ്റ് നേതാക്കള്‍ ആരും ചര്‍ച്ചയില്‍ ഇക്കാര്യം ഏറ്റെടുത്തില്ല. സംസ്ഥാന സെക്രട്ടറിയുടെ മറുപടിയിലും വിമര്‍ശനത്തെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല.


