റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരൂരിൽ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു

August 8, 2025 - 6:20 am

മലപ്പുറം: തിരൂര്‍ വാടിക്കലില്‍ യുവാവ് കുത്തേറ്റുമരിച്ചു. കാട്ടിലപ്പള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകന്‍ തുഫൈല്‍ ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ തമ്മിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 7 വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

തുഫൈലിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

വാഹനത്തിന്റെ താക്കോല്‍ സംബന്ധിച്ചാണ് സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനിടെ കത്തികൊണ്ടുള്ള കുത്തേറ്റ തുഫൈല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.ഇവിടെയുണ്ടായിരുന്ന തുഫൈലിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യംചെയ്ത ശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. തുഫൈലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *