ജന്മനാ കാലില്ലാത്തവർ, അപകടത്തിൽ കാല്‍ നഷ്ടപ്പെട്ടവർ, അവർ ഇരുപത് പേരുണ്ടായിരുന്നു. പരസഹായമോ ഊന്നുവടിയോ ഇല്ലാതെ ഒരടി മുന്നോട്ട് വെക്കാനാവാത്തവർ. ഊന്നുവടി കാലിനു പകരമാക്കിയവർ. എന്നാല്‍ ഇനി ഊന്നുവടിയോ പരസഹായമോ ഇല്ലാതെ അവര്‍ സ്വന്തം കാലില്‍’ നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാശുപത്രിയും ചേര്‍ന്ന് 20 പേര്‍ക്ക് ആധുനിക കൃത്രിമക്കാല്‍ നല്‍കി. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു.

June 1, 2023

സ്വകാര്യ സ്ഥാപനങ്ങളില്‍ മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള ഹെടെക് എന്റോസ്‌കെലിറ്റന്‍ കാലുകളാണ് വിതരണം ചെയ്തത്. ചെലവ് കുറക്കാന്‍ ജില്ലാശുപത്രി ലിമ്പ് ഫിറ്റിംഗ് സെന്ററിലാണ് ഇവ നിര്‍മ്മിച്ചത്. പദ്ധതിക്കായി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ …

കണ്ണൂർ: ഷോർട്ട് ഫിലിം മത്സരം

December 13, 2021

കണ്ണൂർ: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. വിദ്യാർഥികൾക്കും പൊതുവിഭാഗത്തിനുമാണ് മത്സരം. വിദ്യാർഥികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യ പത്രമോ തിരിച്ചറിയൽ കാർഡിന്റെ കോപ്പിയോ ഹാജരാക്കണം. മത്സരാർഥികൾ കണ്ണൂർ ജില്ലക്കാരായിരിക്കണം. പരമാവധി 10 മിനുട്ടാണ് ഷോർട്ട് ഫിലിമിന്റെ ദൈർഘ്യം. …

പെരിങ്ങത്തുർ കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കരുത്: എസ്.എസ്.എഫ്

April 10, 2021

പെരിങ്ങത്തൂർ പുല്ലൂക്കരയില്‍ കൊല ചെയ്യപ്പെട്ട മന്‍സൂറിന്റെ ഘാതകരെ സിപിഎം സംരക്ഷിക്കരുതെന്ന് എസ്എസ്എഫ് നേതാക്കൾ ആവശ്യപ്പെട്ടു. രാഷ്ടീയ തിമിരം ബാധിച്ച ഒരു കൂട്ടം പ്രവര്‍ത്തകരില്‍ നിന്ന് സംഭവിച്ച അവിവേകത്തെ സിപിഎം തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിപിഎം തയ്യാറായാല്‍ മാത്രമാണ് …

നിര്‍ത്തിയിട്ടിരുന്ന കാര്‍ അജ്ഞാതര്‍ തീയിട്ട്‌ നശിപ്പിച്ചു

December 5, 2020

കണ്ണൂര്‍: തളിപിപറമ്പ്‌ കോടതിക്കുസമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ആജ്ഞാതര്‍ തീവെച്ച്‌ നശിപ്പിച്ചു. ഇന്ന്‌ (5.12.2020) പുലര്‍ച്ചെ 12.45ഓടെയാണ്‌ കാറിന്‌ അജ്ഞാതര്‍ തീയിട്ടത്‌. ഇലക്ട്രാണിക്ക്‌ സംവിധാനമുളള തന്റെ വീടിന്റെ മുന്‍ വശത്തെ ഗേറ്റ്‌ തകര്‍ത്ത്‌ രണ്ടുപേര്‍ ഉളളില്‍ കടന്ന്‌ ടര്‍പ്പന്റെന്‍ ഉപയോഗിച്ച്‌ കാറിന്‌ തീയിടുകയായിരുന്നു. …

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്, കൗൺസിലിംഗിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്

December 5, 2020

കണ്ണൂർ: ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്. ഇ ഡി ജോസഫിനെതിരെയാണ് തലശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഒക്ടോബർ 21നാണ് സംഭവമുണ്ടായത്. …

കണ്ണൂര്‍ ജില്ലയിലെ 785 പ്രശ്ന സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം

December 4, 2020

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 785 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും.  പ്രശ്ന സാധ്യതാ ബൂത്തുകളായി പൊലീസ് നല്‍കിയ പട്ടികയനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരമാണിത്. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.  എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി മുഹമ്മദ് ഷെഫീഖ് നോഡല്‍ …

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് പോസ്റ്റല്‍ ബാലറ്റ് പ്രത്യേക ടീമിനെ നിയോഗിക്കും

November 25, 2020

കണ്ണൂര്‍: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പില്‍ കൊവിഡ് പോസിറ്റീവ് വോട്ടര്‍മാര്‍ക്കായി പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം നടപ്പാക്കാന്‍ പ്രത്യേക പോളിംഗ് ഓഫീസറേയും പോളിംഗ് അസിസ്റ്റന്റിനെയും നിയോഗിക്കുമെന്ന് ജില്ലാ   തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.  തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ …

ബാലാവകാശ വാരാചരണം; വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

November 20, 2020

കണ്ണൂർ: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ സഹകരണത്തോടെ കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തിവരുന്ന സാമ്പത്തിക സെന്‍സസുമായി ജനങ്ങള്‍ സഹകരിക്കണമെന്നും വിവര ശേഖരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അധികൃതര്‍ അറിയിച്ചു.  ജനുവരിയില്‍ ആരംഭിച്ച സര്‍വെ …

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഓണ്‍ലെന്‍ ബുക്കിങ്ങ് സൗകര്യം

November 20, 2020

കണ്ണൂർ: ഡിടിപിസിയുടെ കീഴില്‍ ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി tpckannur.com എന്ന വെബ്‌സൈറ്റ്   മുഖേന ബുക്ക് ചെയ്യാം. ഓരോ കേന്ദ്രങ്ങളിലും ഒരു മണിക്കൂറില്‍ പ്രവേശിപ്പിക്കുന്ന സന്ദര്‍ശകരുടെ പരമാവധി എണ്ണം, ഓരോ ടൈം സ്ലോട്ടിലും കാണാവുന്നതാണ്. ബുക്ക് ചെയ്താല്‍ ബുക്കിങ്ങ് …

സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കണം

November 20, 2020

കണ്ണൂർ: സ്വകാര്യ മേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.   ജില്ലയില്‍  പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 14ന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് …