റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷിംജിത മുസ്തഫയുടെ ജാമ്യഹർജിയില്‍ കോടതി വിധി ഇന്ന്

February 11, 2026 - 12:10 pm

കോഴിക്കോട് | ആത്മഹത്യാ പ്രേരണ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യഹർജിയില്‍ കോടതി ഇന്ന് (ഫെബ്രുവരി 11)വിധി പറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് ഷിംജിത.

21 ദിവസത്തോളമായി റിമാന്‍ഡിലാണ് ഷിംജിത.‌ മുസ്തഫ

സ്വകാര്യ ബസില്‍ വെച്ച് ഷിംജിത പകര്‍ത്തിയ അപകീര്‍ത്തികരമായ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് ദീപക് ജീവനൊടുക്കിയത്. ദീപക്കിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെഅടിസ്ഥാനത്തിലാണ് പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. .
21 ദിവസത്തോളമായി റിമാന്‍ഡിലാണ് ഷിംജിത. പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, പരിശോധനാ ഫലം വരുന്നത് വരെ പ്രതിയെ ജയിലില്‍ പാര്‍പ്പിക്കേണ്ടതില്ലെന്നാണ് പ്രതിഭാഗം നിലപാടെടുത്തിരിക്കുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *