റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടൂരിൽ മൂന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

June 25, 2025 - 5:13 am

അടൂര്‍ | മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പത്തനാപുരം പാതിരിക്കല്‍ നടുമുരുപ്പ് എ നിസാമുദ്ദീന്‍(42)നെയാണ് അടൂര്‍ പോലീസ് പിടികൂടിയത്. നിസാമുദ്ദീന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

പോലീസ് സംഘം പട്രോളിങ് നടത്തിയിരുന്ന വാഹനം കണ്ട് ഇയാള്‍ ഓടി

ജൂൺ23 തിങ്കളാഴ്ച രാത്രി പഴകുളം മേട്ടുംപുറം റോഡില്‍ ബാഗുമായി നില്‍ക്കുകയായിരുന്നു നിസാമുദ്ദീന്‍. ഇതിനിടയില്‍ ലഹരി മാഫിയ സംഘങ്ങളെ കണ്ടെത്താനുള്ള യോധാവ് പദ്ധതി പ്രകാരമുള്ള പ്രത്യേക പോലീസ് സംഘം പട്രോളിങ് നടത്തിയിരുന്ന വാഹനം കണ്ട് ഇയാള്‍ ഓടി. തുടര്‍ന്ന് പോലീസ് സംഘവും ഇയാള്‍ക്ക് പിന്നാലെ ഓടിയെത്തി കീഴ്പ്പെടുത്തുകയായിരുന്നു.

അടൂര്‍ എസ് എച്ച് ഒ ശ്യാം മുരളി, എസ് ഐ നകുലരാജന്‍, എസ് സി പി ഒമാരായ മുജീബ്, ശ്യാം കുമാര്‍, സി പി ഒമാരായ ആര്‍. രാജഗോപാല്‍, വിഗ്നേഷ്, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക പോലീസ് സംഘം എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *