മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ ഇന്നു (ജൂൺ 19)വിധിയെഴുത്ത്. ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറ് സ്വതന്ത്രരടക്കം പത്ത് സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി), ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം. സ്വരാജ് (സിപിഎം), അഡ്വ. സാദിക് നടുത്തൊടി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), പി.വി. അന്‍വര്‍ (സ്വതന്ത്രന്‍), എന്‍. ജയരാജന്‍ (സ്വതന്ത്രന്‍), പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍), വിജയന്‍ (സ്വതന്ത്രന്‍), ജി. സതീഷ് കുമാര്‍ (സ്വതന്ത്രന്‍), ഹരിനാരായണന്‍ (സ്വതന്ത്രന്‍) എന്നിവരാണ് സ്ഥാനാർഥികള്‍.
രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ്.
ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി. ജൂൺ 19 ന് പുലര്‍ച്ചെ 5.30ന് മോക്പോള്‍ ആരംഭിക്കും.രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. ഹോം വോട്ടിംഗിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് 16നു പൂര്‍ത്തിയായി
പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ
സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചു. നിലമ്പൂര്‍, പൂക്കോട്ടുപാടം എന്നീ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ ഇലക്ഷന്‍ സബ് ഡിവിഷന്‍ നിലമ്പൂര്‍ ഡിവൈ എസ് പി യുടെ കീഴിലും എടക്കര, വഴിക്കടവ്, പോത്തുകല്‍ എന്നീ പൊലീസ് സ്റ്റേഷനുകള്‍എടക്കര ഇലക്ഷന്‍ സബ് ഡിവിഷനാക്കി എടക്കര ഡിവൈ എസ് പി യുടെ കീഴിലും ഉള്‍പ്പെടുത്തി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. .
