റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭീകരതയ്ക്കെതിരെ ഇന്ത്യ ആഗോളതലത്തില്‍ നടത്തിവരുന്ന പര്യടനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

June 6, 2025 - 6:32 am

ഡല്‍ഹി: പാകിസ്ഥാൻ നടത്തിവരുന്ന അപ്രഖ്യാപിത യുദ്ധങ്ങള്‍ ലോക ജനതയെ ധരിപ്പിക്കാൻ സർവകക്ഷി സംഘത്തിന്റെ യാത്രയ്ക്ക് സാധിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭീകരതയ്ക്കെതിരെ ഇന്ത്യ ആഗോളതലത്തില്‍ നടത്തിവരുന്ന പോരാട്ടത്തിന് പര്യടനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നും വി.മുരളീധരൻ പറഞ്ഞു.ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ നടത്തിയ യാത്രയ്ക്ക് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷം സംസാരിക്കകുയായിരുന്നു മുരളീധരൻ
.
നിരാശയും പകയുമാണ് രാഹുല്‍ ഗാന്ധിയുടെ വിമർശനത്തിന് പിന്നിലെന്ന് വി.മുരളീധരൻ

ഭീകരവാദികള്‍ക്ക് പണം നല്‍കുന്ന രാഷ്ട്രം എന്ന നിലയില്‍ പാകിസ്ഥാന് ഉപരോധമേർപ്പെടുത്തണമെന്ന ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നിലുള്ള ആവശ്യത്തിനും യാത്ര ശക്തിപകരും. പ്രധാനമന്ത്രിയാകാൻ സാധിക്കാത്തതിലെ നിരാശയും പകയുമാണ് രാഹുല്‍ ഗാന്ധിയുടെ വിമർശനത്തിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *