റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയപാതയുടെ മറവില്‍ കോടികളുടെ അഴിമതി നടന്നതായി രമേശ് ചെന്നിത്തല

നിലമ്പൂർ : ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ദേശീയപാതയുടെ മറവില്‍കോടികളുടെ അഴിമതിയാണെന്ന് നടന്നതെന്ന് നിലമ്പൂരില്‍ നടന്ന വാർത്താ സമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയില്‍ ദേശീയപാതയുടെ തകർച്ചയ്ക്ക് കാരണമായ ക്രമക്കേടുകളെപ്പറ്റി ഒന്നും പരാമർശിക്കാതിരുന്നത് അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.ബിജെപിയെ പിന്തുണയ്ക്കുന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. നിധിൻഗഡ്കരി -മുഖ്യമന്ത്രി കൂട്ടുക്കെട്ടാണ് നിലവിലുള്ളത്.

ഒറ്റ റീച്ചില്‍ മാത്രം അദാനിക്ക് ലഭിച്ചത് 867 കോടി

കോഴിക്കോട് ജില്ലയിലെ വെങ്ങളം – അഴിയൂർ റീച്ച്‌ 40.8 കിലോമീറ്ററാണ്. ഈ റീച്ച് അദാനിക്ക് ഇത് കരാർ നല്‍കിയത് 1838 കോടിക്കാണ്. എന്നാല്‍ അദാനി 971 കോടിക്കാണ് ഇത് ഉപകാരാർ നല്‍കിയത്.ഈ ഒറ്റ റീച്ചില്‍ മാത്രം അദാനിക്ക് ലഭിച്ചത് 867 കോടി രൂപയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പിന്നെങ്ങനെ മേല്‍പ്പാലം വീഴാതിരിക്കും?. ദേശീയപാതയ്ക്ക് എസ്റ്റിമേറ്റ് തയാറാക്കേണ്ടത് അദാനിയാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച്‌ രക്ഷപ്പെടാൻ ശ്രമം

മലപ്പുറം കൂരിയാട് പാലം താഴെ വീണത് ഇവർ കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയില്‍ പറഞ്ഞില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച്‌ രക്ഷപ്പെടാനാണ് ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മിണ്ടാട്ടമില്ല. ഹൈവേ തകർന്നത് ഞങ്ങള്‍ ആഘോഷമാക്കിയിട്ടില്ല. മോണിറ്റിംഗ് ചുമതലയുള്ള മുഹമ്മദിന്‍റെ റിയാസിന്‍റെ വീഴ്ചയാണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *