റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഗരസഭയിലേക്ക് പാളയം മാര്‍ക്കറ്റിലെ വ്യാപാരികളുടെ കുടുംബ മാര്‍ച്ചും ധര്‍ണയും

May 27, 2025 - 5:35 am

തിരുവനന്തപുരം: കോർപറേഷൻ അധികൃതർ പാളയം കണ്ണിമേറ മാർക്കറ്റിലെ വ്യാപാരികളോട് നീതികാട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്.മനോജ് ആവശ്യപ്പെട്ടു. പാളയം കണ്ണിമേറ മാർക്കറ്റ് മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കോർപ്പറേഷനിലേക്കുള്ള കുടുംബ മാർച്ചും ധർണയും നഗരസഭാ മന്ദിരത്തിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർക്കറ്റിൽ വ്യാപാരം നടത്താൻ സാധിക്കുന്ന തരത്തിലുള്ള പുനരധിവാസം ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.

പ്രതിപക്ഷ കക്ഷികളുടെ നിശബ്ദത സംശയകരമാണ്.

പാളയം മാർക്കറ്റ് വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളുടെ നിശബ്ദത സംശയകരമാണ്. വ്യാപാരികളെ ദ്രോഹിക്കുന്നതില്‍ ഭരണ,പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം ആരോപിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജൻ പി.നായർ അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അസീം മുഈനി നേതാക്കളായ അസീം മീഡിയ,പാളയം പത്മകുമാർ,ജെ.മാടസ്വാമി പിള്ള, എസ്.മോഹൻ കുമാർ,എം. ഫസലുദ്ദീൻ,എം.ജി.ശിവപ്രസാദ്, അഡ്വ.സതീഷ് വസന്ത്, കെ.ഹരിദാസ്, ഡി.വിദ്യാധരൻ, ജെ.റജാസ്, എസ്.ഷഹബുദ്ദീൻ, ബെന്നി കൊച്ചേരില്‍, അശോക് കുമാർ.എസ്, വി.ശോഭനകുമാരി,പി.അലി,ഷിബു.എ.എസ് തുടങ്ങിയവർ സംസാരിച്ചു. മഴയെ അവഗണിച്ച്‌ നിരവധി വ്യാപാരികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *