റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍തൃമാതാവിന് ഭക്ഷണത്തില്‍ ഫിനോയില്‍ കലക്കി നല്‍കിയ ശേഷം പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞ യുവതി പിടിയിൽ

April 2, 2026 - 5:38 am

ജയ്പൂര്‍| രാജസ്ഥാനിലെ അല്‍വാറില്‍ നവവധു ഭര്‍തൃമാതാവിന് ഭക്ഷണത്തില്‍ ഫിനോയില്‍ കലക്കി നല്‍കിയ ശേഷം പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞു. 2025 ജൂണിലാണ് സംഭവം. രേഖ കൗർ എന്ന യുവതിയാണ് പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. യുവതിയെ ഇപ്പോഴാണ് പോലീസ് പിടികൂടുന്നത്.

ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങളും മുപ്പതിനായിരം രൂപയുമായാണ് ഇവര്‍ മുങ്ങിയത്

2025 മെയ് 26നായിരുന്നു രേഖ കൗറിന്റെയും വിക്രം ജിത്ത് സിങന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴായിരുന്നു ഇവര്‍ പണവും സ്വര്‍ണവുമായി മുങ്ങിയത്. ഭര്‍തൃമാതാവിന് ഭക്ഷണത്തില്‍ ഫിനോയില്‍ കലക്കി നല്‍കുകയും ഇവര്‍ ആശുപത്രിയിലാകുകയും ചെയ്തു. വീട്ടിലുള്ളവരെല്ലാം ആശുപത്രിയിലായിരുന്ന സമയം ഇവര്‍ പണവും ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങളും മുപ്പതിനായിരം രൂപയാണ് ഇവര്‍ മോഷ്ടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *