ഓപ്പറേഷൻ സിന്ദൂർ ; പ്രധാനമന്ത്രി വാഗ്ദാനം നിറവേറ്റി : അമിത് ഷാ

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തക്കതായ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് അമിത് ഷാ. .ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പദ്ധതി തയ്യാറാക്കിയവര്‍ക്കും തക്കതായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉറപ്പ്‌ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാലിച്ചിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. പാകിസ്താനിലെ ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിനുശേഷം ആദ്യപ്രതികരണവുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നടത്തിയത്.

ഭീകരപ്രവര്‍ത്തനം ഇന്ത്യ ഒരുതരത്തിലും അനുവദിക്കില്ലെന്ന കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടി കൂടിയായിരുന്നു പ്രത്യാക്രമണമെന്ന് അമിത് ഷാ പറഞ്ഞു. പ്രാദേശിക ഭരണകൂടങ്ങളും സൈനിക, അര്‍ധസൈനിക വിഭാഗങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മോക്ക് ഡ്രില്ലിന് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും ഒരുക്കങ്ങള്‍ നടത്തണമെന്നും ഡല്‍ഹിയില്‍ നടന്ന സുരക്ഷാ അവലോകന യോഗത്തില്‍ ഷാ നിര്‍ദേശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →