കോട്ടയം|പാലാ വള്ളിച്ചിറയിൽ വലിയ കാലായിൽ പി ജെ ബേബി കുത്തേറ്റ് മരിച്ചു. വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ എൽ ഫിലിപ്പോസ് ആണ് കുത്തിയത്. .ബേബിയും ഫിലിപ്പോസും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ട്. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽ നിന്നും ഇരുവരും ലോൺ എടുത്തിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ കാലങ്ങളായി തർക്കങ്ങളും നിലവിലുണ്ടായിരുന്നു.
ഏപ്രിൽ 27 ഞായറാഴ്ച രാവിലെ ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടലിൽ ചായ കുടിക്കാൻ ഇരുവരും എത്തുകയും സാമ്പത്തിക ഇടപാടിനെ സംബന്ധിച്ച് വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു.തുടര്‍ന്ന് ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയെ കുത്തുകയായിരുന്നു. .ബേബിയുടെ നെഞ്ചിലാണ് കുത്തേറ്റത്.ബേബിയെ കുത്തിയ ശേഷം ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് പിടികൂടി. . മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
