റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡ് കയ്യേറി സ്റ്റേജ് കെട്ടി സമ്മേളനം കോടതിയലക്ഷ്യം. പോലീസ് ഇൻസ്പെക്ടറും സംഘാടകരും ഹൈക്കോടതിയിൽ ഹാജരാകുവാൻ നോട്ടീസ്

March 24, 2025 - 11:21 am

കൊച്ചി : ബാലരാമപുരം ജംഗ്‌ഷനിൽ വിഴിഞ്ഞം റോഡ് കയ്യേറി സ്റ്റേജ് കെട്ടി നടത്തിയ സമ്മേളനത്തിന് ബാരിക്കേഡ് വച്ച് റോഡിന്റെ ഒരു വശം അടച്ച് നൽകിയതിനാൽ, ബാലരാമപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സമ്മേളന സംഘാടകരായ ബാലരാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ളവരും ഹൈക്കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് നോട്ടീസ് പുറപ്പെടുവിക്കാൻ കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ജനുവരി മൂന്നാം തീയതിയിലാണ് പരിപാടി നടത്തിയത്.

കഴിഞ്ഞ ജനുവരി മൂന്നാം തീയതിയിലാണ് ബാലരാമപുരം ജംഗ്‌ഷനിൽ വിഴിഞ്ഞം റോഡ് കൈയേറി സ്റ്റേജ് കെട്ടി ഒരു വശം പൂർണ്ണമായി പോലീസ് ബാരിക്കേഡ് വച്ച് അടച്ച് പരിപാടി നടത്തിയത്. സമ്മേളനം ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി കിരൺ നാരായണന് നേരത്തെ തന്നെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്ന

ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് ഹാജരാക്കണം

അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. ഹർജി ഭാഗത്തിനായി അഡ്വ. ആർ. ഗോപൻ കോടതിയിൽ ഹാജരായി. റോഡിൽ സമ്മേളനം നിരോധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ നേരത്തെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് നൽകിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *