.
.
.തിരുവനന്തപുരം : 2026 ജൂൺ 2
തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രി സി.പി ജോണിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. നഗരത്തിലെ ഓടകൾ, തോടുകൾ തുടങ്ങിയവയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാമന്ത്രി സി പി ജോൺ പറഞ്ഞു. . മാലിന്യം തള്ളുന്നവരോട് യാതൊരു തരത്തിലുള്ള ദാക്ഷണ്യവുമുണ്ടാവില്ലെന്നും കനത്ത പിഴയടക്കമുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാലിന്യം തള്ളുന്നവർക്കും അത് നൽകുന്ന സ്ഥാപനങ്ങൾക്കുമെതിരെ നടപടി ഉണ്ടാകും. പൊലീസ് ഇക്കാര്യത്തിൽ കടുത്ത ജാഗ്രത പാലിക്കണമെന്നും പരിശോധന കർശനമാക്കണമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ സി പി ജോൺ നിർദ്ദേശം നൽകി. മഴയെ തുടർന്ന് കഴിഞ്ഞ ദിവസം നഗരത്തിലെ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൂട്ടായ പ്രവർത്തനത്തിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തും
വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ അതിനുണ്ടായ കാരണങ്ങൾ വിശദമായി മനസ്സിലാക്കി പരിഹരിക്കുന്നതിന് നടപടി സമയബന്ധിതമായി സ്വീകരിക്കും. വിവിധ വകുപ്പുകളുടെയും കോർപ്പറേഷന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മഴക്കാല പൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ, അത്തരത്തിൽ ഒരു വെള്ളക്കെട്ടിലേക്ക് നയിക്കാനിടയായ സാഹചര്യങ്ങൾ , വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഹ്രസ്വ -ദീർഘകാലാടിസ്ഥാനത്തിൽ സ്വീകരിക്കാവുന്ന നടപടികൾ എന്നിവ വിശകലനം ചെയ്ത് മൂന്ന്ദിവസത്തിനുള്ളിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കന്നതിന് മേജർ ഇറിഗേഷൻ, കോർപ്പറേഷൻ അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി.
തീരദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
തീരശോഷണം പരിഹരിക്കുന്നതിനായി വലിയതുറ, ശംഖുംമുഖം ഭാഗങ്ങളിൽ ജിയോ ബാഗുകൾ നിരത്തുന്ന ജോലി പുരോഗമിച്ചു വരികയാണ്. തീരദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. റോഡിലേക്ക് അപകട കരമായി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിൽ ചില അപാകതകൾ ശ്രദ്ധയിൽ പെട്ടതായി യോഗത്തിൽ പങ്കെടുത്ത ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. ചില്ലകൾ മുറിക്കുമ്പോൾ മറ്റ് അപകടങ്ങൾക്ക് സാധ്യത ഇല്ലാത്ത തരത്തിൽ ശാസ്ത്രീയ രീതി അവലംബിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.
സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ അനു കുമാരി, എഡിഎം നിർമ്മൽ കമാർ.ജി, തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.